മട്ടന്നൂർ: കാറിടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു. നായാട്ടുപാറയിലെ കാന്നന്നൂർ പാനൽ ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരൻ കാര പേരാവൂർ തെളുപ്പിലെ കെ.പി. പത്മനാഭൻ (61) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 9.15 ഓടെയായിരുന്നു സംഭവം.
ഫാക്ടറിക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന കാർ പിന്നോട്ട് നീങ്ങി പദ്മനാഭനെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പദ്മനാഭനെ ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മട്ടന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഭാര്യ: അജിത (ഏച്ചൂർ കോട്ടം). മക്കൾ: സജിഷ, ലജിഷ, ആദർശ് (തെളുപ്പ് സിപിഎം ബ്രാഞ്ച് അംഗം). മരുമക്കൾ: ശ്രീജിത്ത് (കൊട്ടിയോടി), റിജേഷ് (കതിരൂർ).